---
title: "അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്"
english_title: "Setback for Ancharakandi Dental College; College's surplus land transactions cancelled, land to be taken back"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353502/Setback for Ancharakandi Dental College; College's surplus land transactions cancelled, land to be taken back"
published_at: "2026-04-15T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df9df3e164b_1001194490.jpg"
keywords: []
---

# അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

> **Lead Summary:** കണ്ണൂർ :അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി. കോളേജിന്റെ മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി. കോളേജുള്ളത് ചട്ടങ്ങൾ ലംഘിച്ച ഭൂമിയിലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭൂമി തിരിച്ചെടുക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. 1964ന് ശേഷമുള്ള കൈമാറ്റങ്ങൾ റദ്ദാക്കി.

## Article Content

കണ്ണൂർ :അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി. കോളേജിന്റെ മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി. കോളേജുള്ളത് ചട്ടങ്ങൾ ലംഘിച്ച ഭൂമിയിലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭൂമി തിരിച്ചെടുക്കാൻ കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. 1964ന് ശേഷമുള്ള കൈമാറ്റങ്ങൾ റദ്ദാക്കി.

അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് കോളേജ് ഭൂമിയുള്ളത്. പ്ലാന്റേഷൻ ഭൂമിയിൽ അനുമതി ഇല്ലാതെ നിർമാണം നടത്തിയെന്ന് തിരിച്ചെടുക്കാനുള്ള ഉത്തരവിൽ പറയുന്നു. ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഭൂമിയിൽ നിയമപരമായ അവകാശം ഇല്ലാതായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353502/Setback for Ancharakandi Dental College; College's surplus land transactions cancelled, land to be taken back)